കോഴിക്കോട് മകന്റെ മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

death
death

കോഴിക്കോട്: മകന്റെ മർദ്ദനത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു.കഴിഞ്ഞ മാർച്ച് അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.  കോഴിക്കോട് കുണ്ടായിത്തോട് കരിമ്പാടത്ത് സ്വദേശി ഗിരീഷ് ആണ് മരിച്ചത്.

ഗിരീഷിന്റെ വീട്ടിലെത്തി മകൻ സനൽ മർദ്ദിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ഗിരീഷ് മർദ്ദനമേറ്റ് കട്ടിലിൽ നിന്നും താഴെ വീഴുകയും തലയ്ക്ക് ഉൾപ്പെടെ പരിക്കേൽക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപ്രത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ.

Tags