എറണാകുളത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു
Jul 3, 2025, 20:00 IST


കൊച്ചി: എറണാകുളത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. തൃക്കാക്കര ഭാരത് മാത കോളേജിനു സമീപമാണ് അപകടം നടന്നത്. കളമശ്ശേരി കല്ലുകുളം വീട്ടിൽ അൻസാർ ആണ് മരിച്ചത്. ഇന്നലെ രാവിലെ കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
മറ്റൊരു വാഹനത്തിൽ തട്ടി ബൈക്ക്, കെഎസ്ആർടിസി ബസിന് അടിയിൽപ്പെടുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
tRootC1469263">