എറണാകുളത്ത് പനി ബാധിച്ച് 77കാരൻ മരിച്ചു

Death due to boat capsizing in Puthukurichi; A fisherman died

കൊച്ചി: എറണാകുളം ജില്ലയിൽ പനി ബാധിച്ച് വീണ്ടും മരണം. ആലുവ സ്വദേശി മുരളീധരൻ(77) ആണ് മരിച്ചത്. കളമശ്ശേരി ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയായിരുന്നു മരണം. വെസ്റ്റ് നൈൽ പനിയായിരുന്നോ എന്ന് സംശയമുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിന് മുരളീധരന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ഇക്കഴിഞ്ഞ 27നാണ് കടുത്ത പനിയെ തുടർന്ന് മുരളീധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾക്ക് അർബുദ രോഗമുണ്ടായിരുന്നുവെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. വെസ്റ്റ് നൈൽ രോഗ ലക്ഷങ്ങളുണ്ടായിരുന്നത് കൊണ്ടാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Tags