എറണാകുളത്ത് കോൺക്രീറ്റ് മിക്സിങ് മെഷീനിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം
Dec 7, 2024, 18:44 IST
എറണാകുളം: കോൺക്രീറ്റ് മിക്സിങ് മെഷീനിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. അപകടം നടന്ന സ്ഥലത്ത് തന്നെ ഇദ്ദേഹത്തിന് മരണം സംഭവിച്ചു. കോൺക്രീറ്റ് ജോലികൾ പൂർത്തിയായ ശേഷം വൃത്തിയാക്കാനായി മെഷീൻ പ്രവർത്തിപ്പിച്ചുകൊണ്ട് കഴുകാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.
നെടുമ്പാശ്ശേരി സ്വദേശി പ്രദീപാണ് (45) മരിച്ചത്. എറണാകുളം കടുങ്ങല്ലൂർ മുപ്പത്തടത്താണ് കോൺക്രീറ്റ് മിക്സിങ് യൂണിറ്റ് വൃത്തിയാക്കുന്നതിനിടെ പ്രദീപ് മെഷീനിൽ കുടുങ്ങിയത്.മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
.jpg)

