വിഴിഞ്ഞത്ത് ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടെ ജീവനക്കാരൻ വെെദ്യുതാഘാതമേറ്റ് മരിച്ചു

Employee dies of electrocution while cleaning temple premises in Vizhinjam

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരന്‍ വെെദ്യുതാഘാതമേറ്റ് മരിച്ചു. നെയ്യാറ്റിന്‍കര ഡാലുമുഖം സ്വദേശി രാഹുല്‍ വിജയനാണ് (26) മരിച്ചത്.

ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ വെെദ്യുതാഘാതമേറ്റ് എന്നാണ് വിവരം. ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനാണ് രാഹുല്‍.

ശനിയാഴ്ച കോഴിക്കോട് വടകരയിലും ഒരാൾ വെെദ്യുതാഘാതമേറ്റ് മരിച്ചിരുന്നു. തോടന്നൂർ ആശാരികണ്ടി ഉഷ (53)യാണ് മരിച്ചത്. മുറ്റമടിക്കുന്നതിനിടെ വീട്ടുമുറ്റത്തേക്ക് വൈദ്യുതിലൈനിനൊപ്പം പൊട്ടിവീണ മരക്കൊമ്പില്‍നിന്ന് വെെദ്യുതാഘാതമേറ്റായിരുന്നു മരണം. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതിലൈനില്‍ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു.
 

Tags