ഗർഭച്ഛിദ്രത്തിനായുള്ള മരുന്ന് കണ്ടെത്തിയ ഗവേഷകൻ എറ്റിയൻ എമിൽ ബോളിയോ അന്തരിച്ചു

Etienne-Emile Beaulieu, the researcher who discovered the drug for abortion, has died.
Etienne-Emile Beaulieu, the researcher who discovered the drug for abortion, has died.

പാരീസ്: ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് കണ്ടെത്തിയ ഫ്രഞ്ച് ഡോക്ടറും ഗവേഷകനുമായ എറ്റിയൻ എമിൽ ബോളിയോ (98) അന്തരിച്ചു. വെള്ളിയാഴ്ച  പാരീസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഗർഭച്ഛിദ്രത്തിനായുള്ള ഗുളികയായ മൈഫ്രിസ്റ്റോൺ എന്നുകൂടി അറിയപ്പെടുന്ന ആർയു- 486 കണ്ടെത്തിയതോടെയാണ് എറ്റിയൻ പ്രശസ്തിയിലേക്കുയർന്നത്.

tRootC1469263">

ലോകമെങ്ങുമുള്ള സ്ത്രീകൾക്ക് ശസ്ത്രക്രിയ വഴിയുള്ള ഗർഭച്ഛിദ്രത്തിനുപകരം സുരക്ഷിതവും ചെലവുകുറഞ്ഞതുമായ മാർഗം ഗുളിക തുറന്നുനൽകി. പതിറ്റാണ്ടുകളായി മരുന്നിന് അംഗീകാരം നൽകാൻ സർക്കാരുകളെ പ്രേരിപ്പിച്ചുകൊണ്ടിരുന്ന എറ്റിയന്, ഗർഭച്ഛിദ്രത്തെ എതിർക്കുന്നവരിൽനിന്ന് കടുത്ത വിമർശനങ്ങളും ചിലപ്പോൾ ഭീഷ ണികളും നേരിടേണ്ടിവന്നിട്ടുണ്ട്.

Tags