എലിപ്പുലിക്കാട്ട് പാലത്തിനു സമീപം തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
Apr 9, 2025, 18:56 IST


കോട്ടയം: എലിപ്പുലിക്കാട്ട് പാലത്തിനു സമീപം തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 45 വയസ്സു തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.