ഷൊർണൂരിൽ വയോധികയെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

In Cherupuzha heavy rains and water from wells were not available
In Cherupuzha heavy rains and water from wells were not available

പാലക്കാട്: ഷൊർണൂരിൽ വയോധികയെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ നാലരയോടെയാണ് മൃതദേഹം കിണറിനുള്ളിൽ കണ്ടെത്തിയത്. കുളപ്പുള്ളി പരിയാരംപറ്റ പടി തെക്കേക്കരമേൽ ശാന്തയാണ് (70 )മരിച്ചത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

 ഇവരുടെ മക്കൾക്കൊപ്പം ഇന്നലെ രാത്രി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് കിടന്നതാണ്. രാവിലെ ഉണർന്നു നോക്കിയപ്പോൾ അമ്മയെ കണ്ടില്ല. പിന്നീട് നടത്തിയ തിരച്ചിലിൽ ഇവർ താമസിക്കുന്ന വീടിനോട് ചേർന്നുള്ള തറവാട് വീടിൻറെ മുന്നിലുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

tRootC1469263">

Tags