ബസിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ച വയോധിക അതേ ബസിനടിയിൽപ്പെട്ട് മരിച്ചു

sunadari

തിരുവനന്തപുരം: ബസിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ച വയോധിക അതേ ബസിനടിയിൽപ്പെട്ട് മരിച്ചു. പനച്ചമൂട് മഠം ആശുപത്രിക്ക് സമീപം ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം.പനച്ചമൂട് കൊളവിള സ്വദേശി സുന്ദരി (57 )ആണ് മരണപ്പെട്ടത്.  ദേവികോട് കശുവണ്ടി ഫാക്ടറിയിൽ ജോലിക്ക് പോയശേഷം മടങ്ങി വരവേയാണ് അപകടം നടന്നത്. 

തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് നിർത്താൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി റോഡിൽ വീണ സുന്ദരിയുടെ പുറത്തുകൂടെ അതെ ബസ് തന്നെ കയറിയിറങ്ങുകയായിരുന്നു. ഭർത്താവ ഉപേക്ഷിച്ചു പോയ സുന്ദരി മകളുടെ മക്കളോടൊപ്പം ആണ് താമസിക്കുന്നത്. വെള്ളറട പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. 

Tags