റെയിൽവേ ട്രാക്കിന് സമീപം പുല്ലരിയുകയായിരുന്ന വയോധികൻ ട്രെയിൻ തട്ടി മരിച്ചു

bhashkaraan
bhashkaraan

മലപ്പുറം: റെയിൽവേ ട്രാക്കിന് സമീപം പുല്ലരിയുകയായിരുന്ന വയോധികൻ ട്രെയിൻ തട്ടി മരിച്ചു.കമാനം സ്വദേശി കൂത്താറമ്പത്ത് ഭാസ്കരൻ നായർ (79) ആണ് മരിച്ചത്. പശുവിന് പുല്ലരിയുന്നതിനിടെ ഷൊർണ്ണൂർ-നിലമ്പൂർ പാസഞ്ചർ ഇടിച്ചാണ് അപകടം. കേൾവിക്കുറവുള്ള ഭാസ്കരന് ട്രെയിൻ വരുന്നത് അറിഞ്ഞിരുന്നില്ല. 

തുവ്വൂർ കമാനത്ത് ഞായറാഴ്ച്ച രാവിലെ പത്തിനാണ് അപകടം. കരുവാരക്കുണ്ട് പോലീസിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.ഭാര്യ: ഐമാവതി . മക്കൾ: സുരേഷ് കുമാർ, നന്ദകുമാർ, രാജഗോപാൽ, മഞ്ജുള.

Tags