തൃശൂരിൽ വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
Jun 1, 2025, 17:37 IST
തൃശൂർ: കൊടുങ്ങല്ലൂരിലെ ചാപ്പാറയിൽ വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാപ്പാറ നാലുമാക്കൽ സുധാകരൻ (68) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. മുരിങ്ങത്തുരുത്തിൽ പുഴയിൽ നിന്നുമാണ് സുധാകരൻ്റെ മൃതദേഹം കണ്ടെത്തിയത്. വഞ്ചിയിൽ പുഴ കടത്തിയ യാത്രക്കാർ മടങ്ങി വന്നപ്പോൾ ഇയാളെ കാണാതെ വന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ് സംഘം മൃതദേഹം കരയിലെത്തിച്ചു. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
അതേസമയം കോട്ടയം മീനടത്ത് തോട്ടിൽ വീണ ആളെ കാണാതായി. തേങ്ങ എടുക്കാൻ തോട്ടിലിറങ്ങിയ കാട്ടുമറ്റത്തിൽ ഈപ്പൻ തോമസിനെയാണ് (67) കാണാതായത്.
.jpg)

