കൊല്ലത്ത് പുല്ല് ചെത്തുന്നതിനിടെ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു; വയോധികന് ദാരുണാന്ത്യം

Elderly man dies after being electrocuted by electric wire while mowing grass in Kollam
Elderly man dies after being electrocuted by electric wire while mowing grass in Kollam

കൊല്ലം : കുണ്ടറയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. പെരുമ്പുഴ പത്മാലയത്തില്‍ ഗോപാലകൃഷ്ണന്‍ പിള്ളയാണ് മരിച്ചത്. 72 വയസായിരുന്നു. ഇന്നലെ വൈകീട്ടാണ് അപകടം നടന്നത്. വീടിന് സമീപത്തെ പറമ്പില്‍ പുല്ല് ശേഖരിക്കുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ അറിയാതെ സ്പര്‍ശിക്കുകയായിരുന്നു. ഗോപാലകൃഷ്ണന് ഒപ്പമുണ്ടായിരുന്ന മകളുടെ കൈയ്ക്കും പൊള്ളലേറ്റു. 

tRootC1469263">

പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകളുടെ കൈയ്ക്ക് പൊള്ളലേറ്റത്. ഗോപാലകൃഷ്ണന്‍ പിള്ള ഷോക്കേറ്റ് തല്‍ക്ഷണം മരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുണ്ടറയിലെ പല പ്രദേശങ്ങളിലും വൈദ്യുതി ലൈന്‍ പൊട്ടിക്കിടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. 

Tags