വയനാട്ടിൽ വയോധികൻ തേനീച്ച കുത്തേറ്റ് മരിച്ചു
Apr 11, 2025, 19:26 IST


കൽപറ്റ: വയനാട്ടിൽ കാപ്പി തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ വയോധികൻ തേനീച്ച കുത്തേറ്റ് മരിച്ചു. വയനാട് കാട്ടിക്കുളത്ത് ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
ആലത്തൂർ എസ്റ്റേറ്റില് ജോലി ചെയ്തിരുന്ന വെള്ളുവിനാണ് തേനീച്ച കുത്തേറ്റത്. പരുന്തിൻറെ ആക്രമണത്തിൽ തേനീച്ചകൂട് വെള്ളുവിൻറെ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. വെള്ളുവിന്റെ മൃതദേഹം തുടർ നടപടികൾക്കായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരും.