പുഴയിൽ കുളിക്കുന്നതിനിടെ നവവരൻ മുങ്ങിമരിച്ചു

DROWNED TO DEATH

മലപ്പുറം: ഭാര്യവീട്ടിൽ വിരുന്നിനെത്തി ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരൻ മുങ്ങിമരിച്ചു. കടലുണ്ടിപ്പഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. 

 മലപ്പുറം കോട്ടക്കലിലാണ് ദാരുണമായ അപകടമുണ്ടായത്. പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബംഷീർ-റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷനാണ് (24) മരിച്ചത്.

tRootC1469263">

ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം പുഴയിൽ കുളിക്കുന്നതിനിടെ മുഹമ്മദ് റോഷൻ ഒഴുക്കിൽപ്പെടുകയായിരുന്നു. തെരച്ചിലിൽ ഉടൻ തന്നെ കണ്ടെത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ചുടലപ്പാറ പത്തൂർ ഹംസക്കുട്ടിയുടെ മകൾ റാഹിബയുമായി കഴിഞ്ഞ 21നായിരുന്നു റോഷന്റെ വിവാഹം.

Tags