എറണാകുളം ഏലൂരിൽ ക്ഷേത്രകുളത്തിൽ യുവാവ് മുങ്ങി മരിച്ചു

adharsh
adharsh

കൊച്ചി: ഏലൂരിൽ ക്ഷേത്രകുളത്തിൽ യുവാവ് മുങ്ങി മരിച്ചു.അമ്പലത്തിൽ മൈക്ക് സെറ്റ് ഓപ്പറേറ്റ് ചെയ്യാൻ എത്തിയതായിരുന്നു .ഇതിനിടയിൽ കാൽ തെന്നി കുളത്തിൽ വീഴുകയായിരുന്നു.  ആലുവ കുന്നുംപുറം സ്വദേശി ആദർശ് (20)ആണ് മരിച്ചത്. 

ഏലൂർ ഫയർ ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.  ഫയർഫോഴ്സ് സ്ഥലത്തെത്തി ആദർശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 
 

Tags