മലയാളി യുവാവ് രാജസ്ഥാനിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു

train

കോഴിക്കോട്: പെയിന്റിംഗ് തൊഴിലാളിയായ യുവാവ് ജോലി ആവശ്യാർത്ഥമുള്ള യാത്രക്കിടെ രാജസ്ഥാനിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി മുണ്ടാടികുനി ലിനീഷ് (44) ആണ് മരിച്ചത്. പരിസ്ഥിതി പ്രവർത്തകനും പ്രദേശത്തെ സാമൂഹ്യ പ്രവർത്തനുമായിരുന്നു. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി രാജസ്ഥാനിലേക്ക് പോകുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം.
 
ശനിയാഴ്ച ഉച്ചയോടെയാണ് ട്രെയിനിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് രാജസ്ഥാനിലെ ജോധ്പൂരിലുള്ള എംഡിഎം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. അപകടവിവരമറിഞ്ഞ് ലിനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ മൃതദേഹം ജോധ്പൂർ എംഡിഎം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

Tags