വയനാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

death

വയനാട്: വയനാട് വാളാട് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വാളാട് സ്വദേശി ജഗനാണ് മരിച്ചത്. അപകടത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റു. 

വാളാട് ക്ഷേത്രത്തിൽ ഉത്സവം കാണാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പോലീസ് വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാർ സ്ഥലത്ത് പ്രതിഷേധിച്ചു.
 

Tags