കണ്ണൂരിൽ കാട്ടുപന്നി ആക്രമണത്തിൽ കര്‍ഷകൻ കൊല്ലപ്പെട്ടു

kattupanni atk dth

കാട്ടുപന്നി ആക്രമണത്തെ  തുടര്‍ന്ന് ശ്രീധരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

പാനൂർ : കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ടു. മൊകേരി വള്ളിയായിയിലെ ശ്രീധരൻ എ കെ(75)യാണ് മരിച്ചത്. പാട്യം പഞ്ചായത്തിലെ മുതിയങ്ങ  വയലിൽ വെച്ചാണ് ശ്രീധരനെ ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേൽക്കുന്നത്.

ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെ രാവിലെ 9  മണിയോടെയാണ് സംഭവം .  നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ  കാട്ടുപന്നി കുത്തുന്നതാണ് കണ്ടതെന്ന് നാട്ടുകാർ.

കാട്ടുപന്നി ആക്രമണത്തെ  തുടര്‍ന്ന് ശ്രീധരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീധരന്റെ മൃതദേഹം തലശ്ശേരി ഇന്ധിരഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.

Tags