റിസോർട്ടിൽ സുഹൃത്തുക്കളോടൊപ്പം താമസിച്ചിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Mar 24, 2026, 19:08 IST
കൊച്ചി: പറവൂർ പുത്തൻവേലിക്കരയിലെ റിസോർട്ടിൽ സുഹൃത്തുക്കളോടൊപ്പം താമസിച്ചിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ എടവിലങ്ങ് സ്വദേശിയായ കുഞ്ഞിമാക്കാൻ പുരയ്ക്കൽ കുമാരന്റെ മകൻ സന്തോഷ് (48) ആണ് മരിച്ചത്.
ജിവിഎച്ച്എസ്എസ് സ്കൂളിൽ ലാബ് അസിസ്റ്റന്റും എടവിലങ്ങ് പഞ്ചായത്തിലെ ബിഎൽഒയുമായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു സന്തോഷ്. ശനിയാഴ്ചയാണ് എട്ട് സുഹൃത്തുക്കളോടൊപ്പം സന്തോഷ് ഷെൽസ് റിവേറിയ റിസോർട്ടിൽ മുറിയെടുത്തത്. സംഘത്തിലുണ്ടായിരുന്ന മറ്റൊരു സുഹൃത്തിനൊപ്പമാണ് സന്തോഷ് മുറി പങ്കിട്ടിരുന്നത്.
.jpg)


