സൈക്കിൾ യാത്രക്കാരൻ കാറിടിച്ചു മരിച്ചു
Jan 21, 2025, 19:33 IST


സൈക്കിൾ യാത്രക്കാരൻ കാറിടിച്ചു മരിച്ചു. ഇന്നലെ വൈകുന്നേരം 6.30. ഓടെ തിരുനല്ലൂർ പോസ്റ്റോഫിസിന് സമീപമായിരുന്നു അപകടം. നാട്ടുകാർ ഉടനെ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തിരുനല്ലൂർ തറയിൽ ഹരിദാസ് (65) ആണ് മരിച്ചത്.
കയർ തൊഴിലാളിയായ ഹരിദാസ് വീട്ടിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങി സൈക്കിളിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ കാർ അമിത വേഗതയിൽ വന്നിടിക്കുകയായിരുന്നു. ചേർത്തല പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം അരുക്കുറ്റി താലൂക്കാശുപത്രിയിലേയ്ക്ക് മാറ്റി. സംസ്ക്കാരം നാളെ (തിങ്കൾ) വീട്ടുവളപ്പിൽ. ഭാര്യ: ശുഭ, മക്കൾ: ഹരിജിത്ത്, ശ്രീജിത്ത്.