നിർമാണത്തിലിരുന്ന മതിലിടിഞ്ഞു ; പത്തനംതിട്ടയിൽ രണ്ട് തൊഴിലാളികൾ മരിച്ചു
Feb 9, 2025, 18:58 IST
പത്തനംതിട്ട : നിർമാണത്തിലിരുന്ന മതിലിടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ആറന്മുള മാലക്കരയിലാണ് സംഭവം. റൈഫിൾ ക്ലബ്ബിന്റെ മതിലാണ് ഇടിഞ്ഞുവീണത്. ഇതര സംസ്ഥാനക്കാരായ നിർമാണത്തൊഴിലാളികളാണ് മരിച്ചത്. മൂന്നുമണിയോടെയാണ് അപകടം നടന്നത്. നാലു തൊഴിലാളികളാണ് അപകടസമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്നത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
കരിങ്കല്ല് അടുക്കി മതിൽ നിർമിക്കുന്നതിനിടെ ഇടിഞ്ഞ് കല്ലുകൾ തൊഴിലാളികളുടെ ശരീരത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേർ മരിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ്, ആന്റോ ആന്റണി എംപി എന്നിവർ സ്ഥലത്തെത്തി.
.jpg)

