മുനമ്പത്തെ പ്രശ്‌ന പരിഹാരത്തിന് പോംവഴികളുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

highcourt
highcourt

മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവര്‍ത്തനാനുമതി ആവശ്യത്തില്‍ ഇടക്കാല ഉത്തരവ് തിങ്കളാഴ്ച ഉണ്ടാകും. സര്‍ക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

കൊച്ചി : മുനമ്പത്തെ പ്രശ്‌ന പരിഹാരത്തിന് പോംവഴികളുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുനമ്പത്തെ പ്രശ്‌ന പരിഹാരത്തിനായി ആവശ്യമെങ്കില്‍ നിയമ നിര്‍മ്മാണം നടത്തുമെന്നും മുനമ്പത്ത് ഭൂമി ഏറ്റെടുക്കാനും സര്‍ക്കാരിന് അധികാരമുണ്ടെന്നും സർക്കാർ അറിയിച്ചു. 

സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവര്‍ത്തനാനുമതി ആവശ്യത്തില്‍ ഇടക്കാല ഉത്തരവ് തിങ്കളാഴ്ച ഉണ്ടാകും. സര്‍ക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീലില്‍ വിശദവാദം പിന്നീട് നടക്കും.

Tags