സിനിമ - സീരിയൽ നടൻ കരിവെള്ളൂരിലെ ടി. ഇ ദേവരാജൻ നിര്യാതനായി

Cinema - Serial actor T. E. Devarajan of Karivellur passes away


കരിവെള്ളൂര്‍: മലയാള സിനിമ-സീരിയന്‍ നടന്‍ കരിവെള്ളൂര്‍ തെക്കേ മണക്കാട്ടെ ടി.ഇ.ദേവരാജന്‍(56)നിര്യാതനായി.തളിപ്പറമ്പില്‍ ആര്‍ക്കിടെക്റ്റായി പ്രവര്‍ത്തിച്ചിരുന്നു.രോഗബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കേയായിരുന്നുഅന്ത്യം.സംസ്‌കാരം  രാവിലെ 11-ന് നടുവില്‍ തറവാട് ശ്മശാനത്തില്‍.

നിരവധി സീരിയലുകളിലും കുത്തൂട്, അച്യുതന്റെ അവസാന ശ്വാസം, റോമ. 6 തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.ഒതയോത്തിടത്തില്‍ ശേഖരന്‍ നായരുടേയും താഴത്തെ ഇടത്തില്‍ യശോദ അക്കനമ്മയുടേയും മകനാണ്.ഭാര്യ:എം.എം.പ്രജിഷ.മക്കള്‍: ആകര്‍ഷ്, ഔപിത്യദേവ്.മരുമകന്‍: ഗോവിന്ദരാജ്.സഹോദരങ്ങള്‍: ദിനേശ്കുമാര്‍, സുരേഷ്‌കുമാര്‍, സുധാമണി, ജയരാജ്.

Tags