കളിക്കുന്നതിനിടെ ഫ്ലാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം

A second-grader died tragically after falling from the seventh floor of his flat while playing.
A second-grader died tragically after falling from the seventh floor of his flat while playing.

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ ഫ്ലാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം. നല്ലളം കീഴ്വനപാടം എംപി ഹൗസില്‍ മുഹമ്മദ് ഹാജിഷ്-ആയിഷ ദമ്പതികളുടെ മകന്‍ ഇവാന്‍ ഹൈബല്‍(7) ആണ് മരിച്ചത്. ഇരിങ്ങല്ലൂര്‍ ലാന്‍ഡ് മാര്‍ക്ക് 'അബാക്കസ്' ബില്‍ഡിങ്ങില്‍ വച്ച് ഇന്നലെ രാത്രി എട്ടോടെയാണ് അപകടമുണ്ടായത്.

കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ കയറിയ കുട്ടി ഏഴാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് ഇവാനെ ഉടനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

Tags