കണ്ണൂർ ചെങ്ങളായിയിൽ മിന്നലേറ്റ് രണ്ടുപേർ മരിച്ചു

Expatriate dies after being struck by lightning in Kuwait

ശ്രീകണ്ഠാപുരം :കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരംചെങ്ങളായി കക്കണ്ണം പാറയിൽ ഇടിമിന്നലെറ്റ് രണ്ടുപേർ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നുഅപകടം. ചെങ്ങളായി പഞ്ചായത്തിലെ കക്കണ്ണംപാറയിൽ ചെങ്കൽ പണയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഇവർക്ക് മിന്നൽ ഏറ്റത്. ഉടൻതന്നെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. ആസാം, ഒഡീഷ സ്വദേശികളാണ് മരിച്ചത്. ചെങ്കൽ ക്വാറിയിൽ ജോലി ചെയ്യുമ്പോഴാണ് തൊഴിലാളികൾക്ക് മിന്നലേറ്റത്.

Tags