തിരുവനന്തപുരത്ത് കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് 11 വയസുകാരന് ദാരുണാന്ത്യം
Jan 15, 2026, 12:00 IST
തിരുവനന്തപുരം : കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് 11 വയസുകാരന് ദാരുണാന്ത്യം. പൂന്തുറ അന്തോണി-സ്മിത ദമ്പതികളുടെ മകൻ അഖിലാണ് മരിച്ചത്.പൂന്തുറയിലെ കടപ്പുറത്ത് വൈകുന്നേരം അഞ്ചോടെ കളിക്കുന്നതിനിടയായിരുന്നു അപകടം.
വെള്ളത്തിലേക്ക് പോയ പന്തെടുക്കാൻ പോകുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. തിരയിൽ പെട്ട കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
.jpg)


