പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

The body of a second student who went swimming in the sea at Puthanthoppil has been found.

തിരുവനന്തപുരം: പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർഥികളിൽ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി. അഭിജിത്, നബീൽ എന്നിവരെയാണ് കഴിഞ്ഞ ദിവസം തിരയിൽപെട്ട് കാണാതായത്. നബീലിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്.

അഭിജിത്തിന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ വിഎസ്എസ്‌സിക്കു സമീപം സൗത്ത് തുമ്പ കടലിലാണ് നബീലിന്റെ മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. തുമ്പ പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തൻതോപ്പ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. കടലിൽ മുങ്ങിത്താണ മൂന്നു പേരിൽ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. അഭിജിത്തിനെയും നബീലിനെയും തിരയിൽപെട്ട് കാണാതാവുകയായിരുന്നു.
 

Tags