തിരുവല്ലയിൽ രണ്ട് ദിവസം മുൻപ് കാണാതായ പെയിന്റിങ് തൊഴിലാളിയുടെ മൃതദേഹം സമീപവാസിയുടെ വീട്ടിലെ കിണറിൽ കണ്ടെത്തി

തിരുവല്ലയിൽ രണ്ട് ദിവസം മുൻപ് കാണാതായ പെയിന്റിങ് തൊഴിലാളിയുടെ മൃതദേഹം സമീപവാസിയുടെ വീട്ടിലെ കിണറിൽ കണ്ടെത്തി
The body of a painting worker who went missing two days ago in Thiruvalla was found in a well at a neighbor's house.
The body of a painting worker who went missing two days ago in Thiruvalla was found in a well at a neighbor's house.

തിരുവല്ല :  രണ്ട്  ദിവസം മുൻപ് കാണാതായ പെയിന്റിങ് തൊഴിലാളിയുടെ മൃതദേഹംസമീപവാസിയുടെ വീട്ടിലെ കിണറ്റിൽ നിന്നും കണ്ടെത്തി. പടിഞ്ഞാറ്റോതറ മോടിയിൽ
എം.ആർ.രാജേഷിന്റെ (46) മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കണ്ടെത്തിയത്.

വ്യാഴം രാത്രി മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.സമീപവാസിയുടെ വീട്ടിൽ പ്രായമായ സ്ത്രീ മാത്രമാണ് താമസം. ഇവരുടെ കൊച്ചുമകൻ ബംഗളൂരുവിൽ നിന്ന് ശനിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. തിരുവല്ല പൊലീസും അഗ്നിസുരക്ഷസേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

tRootC1469263">

രാജിവിന്റെ വീട്ടിൽ മകൻ ജയരാജ് മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ ജയ പാലക്കാട് ഹോംനേഴ്സായി ജോലി ചെയ്യുകയാണ്. മകൾ രസിയ ബംഗളൂരുവിൽ വിദ്യാർഥിയാണ്. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തു.

Tags