ഇടുക്കിയിൽ കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Body of a young man found in a canal in Idukki
Body of a young man found in a canal in Idukki

ഇടുക്കി: വട്ടവടയിൽ കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വട്ടവട സ്വദേശി വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കനാലിലേക്ക് തലകീഴായി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. ദേവികുളം പൊലീസ് അന്വേഷണം ആരംഭിച്ചു. 

കനാലിന് സമീപത്തായി വട്ടവട പഞ്ചായത്ത് ഓഫീസിന് സമീപം മണ്ണിടിച്ചിൽ സംഭവിച്ചിട്ടുണ്ട്. ഇതിന് സമീപത്തു നിന്നാണ് മൃതദേഹവും കണ്ടെത്തിയത്. ചെറിയ കനാലിൽ വീണ് മരണം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് ചെറിയ രീതിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതെന്നും അതുകൊണ്ടുണ്ടായ തടസം ഉടൻ തന്നെ നീക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

tRootC1469263">

Tags