പാലക്കാട് കഞ്ചിക്കോട് റെയിൽവെ സ്റ്റേഷൻ പരിസരത്തെ ട്രാക്കിൽ മൃതദേഹം കണ്ടെത്തി
Apr 11, 2025, 19:58 IST


പാലക്കാട് : കഞ്ചിക്കോട് റെയിൽവെ സ്റ്റേഷൻ പരിസരത്തെ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല. ഏപ്രിൽ അഞ്ചിന് പുലർച്ചെയാണ് 40 നും 50 നും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു. ഫോൺ: 9497980607, 0491 2566148.