മംഗലപുരത്ത് ബൈക്ക് അപകടം: പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Death due to boat capsizing in Puthukurichi; A fisherman died

മംഗലപുരം: നിയന്ത്രണംവിട്ട ബൈക്ക് ലോറിക്കടിയിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം . കണിയാപുരം പള്ളിനട എ.എ. മൻസിലിൽ അനിൽ കമാൽ-സഫീറ ദമ്പതിമാരുടെ മകൻ മുഹമ്മദ് അഫ്രാൻ(16) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനായി വ്യാഴാഴ്ച രാത്രി യാത്ര തിരിക്കാനിരിക്കേയാണ് അപകടം.

tRootC1469263">

കണിയാപുരം ഭാഗത്തുനിന്ന്‌ മസ്താൻമുക്കിലേക്കു പോകുന്ന വഴി അതേ ദിശയിലേക്കു പോയ ലോറിയിലേക്ക് അഫ്രാൻ ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് ഇടിച്ചുകയറുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ അഫ്രാൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

കണിയാപുരം വാടകയിൽ മുക്കിലെ എം.ജി.എം. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അഫ്രാൻ. ആദിൽ, ഐസൻ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Tags