കൊച്ചിയിൽ ബൈക്കപകടം ; സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

accident-alappuzha

തൃപ്പൂണിത്തുറ:  ബൈക്കപകടത്തില്‍ രണ്ട് മരണം. സുഹൃത്തുക്കളായ വയനാട് സ്വദേശി നിവേദിത, കൊല്ലം സ്വദേശി സുബിന്‍ എന്നിവരാണ് മരിച്ചത്. മാത്തൂര്‍ പാലത്തിന്റെ കൈവരിയില്‍ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.

പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. വയനാട് മേപ്പാടി കടൂര്‍ സ്വദേശിയായ നിവേദിത (21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിന്‍ (19) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു.

ഇരുവരുടേയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
അതേസമം തിരുവനന്തപുരം പാറശ്ശാല കുറുംങ്കുട്ടിയില്‍ മിനി ലോറി നിയന്ത്രണം വിട്ട് അപകടമുണ്ടായി. നെയ്യാറ്റിന്‍കര ഭാഗത്തുനിന്നും പാറശ്ശാലയിലേക്ക് വരികയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ടോറസ് ലോറിയില്‍ ഇടിക്കുകയായിരുന്നു

മിനി ലോറിയിലെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും ഗുരുതര പരുക്കുകളോട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറുമണിക്കാണ് അപകടം. മിനി ലോറി ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
 

Tags