ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു

death

അത്മഹത്യയ്ക്ക് പിന്നില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മാത്രമാണെന്നാണ് പോലീസ് പറയുന്നത്

ബെംഗളൂരു : ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു. സോളദേവനഹള്ളിയിലെ ആചാര്യ ഇസ്റ്റിറ്റ്യൂട്ടിൽ ഇന്നലെയാണ് സംഭവം. ബി.സി.എ. വിദ്യാര്‍ഥി ലക്ഷ്മി മിത്രയാണ് മരിച്ചത്. കോഴിക്കോട് സ്വദേശിനിയാണ് ലക്ഷ്മി മിത്ര.ഇന്നലെ ഉച്ചയ്ക്ക് 1.45-ഓടെ കോളേജ് കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് ചാടുകയായിരുന്നു എന്നാണ് വിവരം. അത്മഹത്യയ്ക്ക് പിന്നില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മാത്രമാണെന്നാണ് പോലീസ് പറയുന്നത്. ലക്ഷ്മി മിത്രയുടെ മാതാപിതാക്കള്‍ മൊഴി നല്‍കുന്നതിനായി സോളദേവനഹള്ളി പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ട്. 

Tags