ബെം​ഗളൂരുവിൽ ഹോളി ആഘോഷത്തിനിടെ സ്ത്രീയെക്കുറിച്ച് അസഭ്യം പറഞ്ഞു; സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

crime
crime

ബെം​ഗളൂരുവിലെ അനേക്കലിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലാണ് ഹോളി ആഘോഷം സംഘ‌ടിപ്പിച്ചത്

ബെം​ഗളൂരു: ഹോളി ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മദ്യപിച്ചെത്തിയ ഒരു കൂട്ടം തൊഴിലാളികൾ തമ്മിലാണ് സംഘർഷമുണ്ടായത്. തൊഴിലാളികൾ ​​ബിഹാറിൽ നിന്നുളളവരാണ്. ബെം​ഗളൂരുവിലെ അനേക്കലിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലാണ് ഹോളി ആഘോഷം സംഘ‌ടിപ്പിച്ചത്.

 ആഘോഷത്തിനിടയിൽ ഒരു സ്ത്രീയെക്കുറിച്ച് അസംഭ്യം പറഞ്ഞതാണ് സംഘർഷത്തിന് വഴിയൊരുക്കിയത്. മരക്കമ്പുകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആറ് പുരുഷന്മാർ തമ്മിലാണ് തർക്കമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരിൽ രണ്ട്പേർ ബിഹാറിൽ നിന്നുളള അൻസു (22), രാധേ ശ്യാം (23) എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമത്തെയാളെ തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞട്ടില്ലെന്നും പൊലീസ് അറിയിച്ചു.
 

Tags