ഓട്ടോറിക്ഷ ഡ്രൈവറെ കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Dileep

തിരുവനന്തപുരം:  ഓട്ടോറിക്ഷ ഡ്രൈവറെ വെള്ളായണി കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലിയൂർ ഐരാൽ രാധാലയത്തിൽ ദിലീപ് കുമാർ (54) ആണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടുകൂടി കായലിന്റെ കാക്കമൂല കുളങ്ങര ക്ഷേത്രത്തിനു സമീപത്തെ കടവിലാണ് ചെളിയിൽ പുതഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. 

രാവിലെ ഓട്ടോയുമായി  വീട്ടിൽ നിന്നിറങ്ങിയ ദിലീപ്കുമാറിനെ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് കുളങ്ങര ഭാഗത്ത് ഓട്ടോ കണ്ടെത്തുകയും വിഴിഞ്ഞത്ത് നിന്നുമെത്തിയ അഗ്നിരക്ഷാസേന കായലിലിറങ്ങി മൃതദേഹം പുറത്തെടുക്കുകയും  ചെയ്തത്.    ഭാര്യ : പ്രിയ. മക്കൾ : ദീപക്ക്, ദീപ്തി. നേമം പൊലിസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.

Tags