ഓട്ടോയിൽനിന്ന് പുക; റോഡിൽ നിർത്തി പരിശോധിക്കുന്നതിനിടെ മണർകാട് യുവാവ് കാറിടിച്ച് മരിച്ചു

Death due to boat capsizing in Puthukurichi; A fisherman died
Death due to boat capsizing in Puthukurichi; A fisherman died

മണർകാട്: ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയിൽനിന്ന് പുക ഉയർന്നത് അറിയാൻ വാഹനം നിർത്തി റോഡിൽ ഇരുന്ന് പരിശോധിച്ച യുവാവ് ഇതേ ദിശയിൽ നിന്നുതന്നെ എത്തിയ കാർ ഇടിച്ചു മരിച്ചു.പാമ്പാടി വെള്ളൂർ പങ്ങട വടക്കേപ്പറമ്പിൽ ജോസിന്റെ മകൻ എമിൽ ജോസ് (20) ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. തിരുവഞ്ചൂരിലെ പള്ളിയിൽനിന്ന് മുത്തുക്കുട എടുത്ത് തിരികെ വരുകയായിരുന്നു എമിലും സുഹൃത്തുക്കളും. മണർകാട് നാലുമണിക്കാറ്റ് ഭാഗത്ത് എത്തിയപ്പോഴാണ് ഓട്ടോറിക്ഷയിൽനിന്ന് പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇവർ ഓട്ടോറിക്ഷ റോഡരികിൽ ഒതുക്കി.

tRootC1469263">

എമിൽ റോഡിൽ ഇരുന്ന് ഓട്ടോയുടെ അടിയിൽ പരിശോധിക്കുന്നതിനിടെ ഏറ്റുമാനൂർ ഭാഗത്തുനിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇടിച്ച കാറിൽ തന്നെയാണ് എമിലിനെ ആശുപത്രിയിൽ എത്തിച്ചത്. മണർകാട് പോലീസ് കേസെടുത്തു. സഹോദരൻ -എബിൻ, അമ്മ -സെലിൻ ജോസ്. എസ്‍.എച്ച്. ആശുപത്രിയിലെ റേഡിയോളജി വിദ്യാർഥിയാണ് എമിൽ. സംസ്കാരം പിന്നീട്.
 

Tags