ആലപ്പുഴയിൽ ഓട്ടോ ഡ്രൈവറെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
Jun 10, 2025, 19:22 IST


ചേർത്തല : ഓട്ടോ ഡ്രൈവറെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മുനിസിപ്പൽ നാലാം വാർഡിൽ ആശാരിശ്ശേരിയിൽ പി ഷാജികുമാർ (62) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടത്.
ആലപ്പുഴയിൽ ഓട്ടോ ഡ്രൈവറെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
ചൂണ്ടയിടാൻ പോയതാണെന്ന് വീട്ടുകാർ പറഞ്ഞു. ചേർത്തല പൊലീസ് നടപടികൾ സ്വീകരിച്ചു. വർഷങ്ങളായി വിദ്യാർത്ഥികളെ സ്കൂളിൽ കൊണ്ട് പോകുന്ന ജോലിയാണ് ചെയ്യുന്നത്.
tRootC1469263">