തിരുവനന്തപുരത്ത് ഓട്ടോയും കാറും ബൈക്കും കൂട്ടിയിടിച്ചു; ഓട്ടോയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു
May 4, 2025, 19:44 IST


തിരുവനന്തപുരം: പട്ടത്ത് ഓട്ടോയും കാറും ബൈക്കും കൂട്ടിയിടിച്ച് തീ പിടിച്ച് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയ്ക്ക് പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപമായിരുന്നു അപകടം. ഓട്ടോയ്ക്കാണ് തീപിടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന സുനിയാണ് മരിച്ചത്. അപകടത്തിൽ മറ്റ് നാല് പേർക്ക് പരിക്ക് ഉണ്ട്. സുനിയുടെ മൃതദേഹം മെഡി.കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി