തളിപ്പറമ്പിൽ കൺസ്‌ട്രക്ഷൻ സ്ഥാപന ഉടമയായ എൻജിനിയർ കുഴഞ്ഞുവീണു മരിച്ചു

An engineer and owner of a construction firm collapsed and died in Taliparamba

തളിപ്പറമ്പ് : എഞ്ചിനീയറും കൺസ്ട്രക്ഷൻ സ്ഥാപന ഉടമയുമായ മധ്യവയസ്‌കൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കുറ്റിക്കോൽ സ്വദേശി കരിമ്പം വിദ്യാനഗർ ഹൗസിംഗ് കോളനിയിലെ നികേഷ് ഗോപിനാഥാ (47) ണ് മരിച്ചത്.

ഞായറാഴ്ച്ച രാവിലെ 8.45 നാണ് സംഭവം. ഉടൻ തന്നെ കരിമ്പം ജിയോറ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു. റിഫ്ലക് ഷൻസ് എന്ന പേരിൽ തളിപ്പറമ്പിൽ കൺസ്ട്രക്ഷൻ സ്ഥാപനം നടത്തിവരികയാണ്.

ഭാര്യ :രാജലക്ഷ്മി. മക്കൾ: സദ്രുപ, അദ്രിനാഥ് (രണ്ട് പേരും തൃച്ചംബരം സെൻ്റ്പോൾസ് സ്കൂൾ വിദ്യാർത്ഥികൾ).

Tags