കൊട്ടാരക്കരയിൽ ആംബുലൻസും കോഴി ലോറിയും കൂട്ടിയിടിച്ച് അപകടം ; രോഗിയും ഭാര്യയും മരിച്ചു


കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ ആംബുലന്‍സും കോഴി ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം . ആംബുലന്‍സിലുണ്ടായിരുന്ന രോഗിയും ഭാര്യയുമാണ് മരിച്ചത്. അടൂര്‍ ഏഴംകുളം സ്വദേശി തമ്പിയും ഭാര്യ ശ്യാമളയുമാണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സംഭവം.
എം.സി റോഡില്‍ കൊട്ടാരക്കര സദാനന്ദപുരത്താണ് അപകടം. രോഗിയുമായി പോയ ആംബുലന്‍സ് കോഴി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തമ്പി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ആംബുലന്‍സില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. കോഴി ലോറിയില്‍ ഡ്രൈവറും രണ്ട് അന്യസംസ്ഥാന തൊഴിലാളികളുമാണുണ്ടായിരുന്നത്. പരിക്കേറ്റ ആറുപേര്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.