ആലപ്പുഴയിൽ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
Jun 9, 2025, 19:35 IST


ആലപ്പുഴ: വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി തിരച്ചിൽ നടത്തുന്നതിനിടെ വെള്ളക്കെട്ടിന് സമീപം കുട്ടിയുടെ ചെരുപ്പ് കണ്ടെത്തി.തുടർന്ന് വെള്ളക്കെട്ടിൽ പരിശോധന നടത്തിയപ്പോൾ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കായംകുളം പുതിയവിള പാട്ടോളി മാർക്കറ്റ് പുതിയവിള പ്രദീപ് ഭവനത്തിൽ പ്രദീപിൻറെ മകൻ അഭിനീത് (9) ആണ് മരിച്ചത്.
tRootC1469263">കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പല്ലന കുമാരനാശാൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. അപകടമരണമെന്നാണ് സംശയം.