കുലശേഖരത്ത് സ്കൂൾ വാനിടിച്ച് വിദ്യാർഥി മരിച്ചു

google news
accident

കുലശേഖരം: സ്കൂൾ വാനിൽനിന്നിറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന ആറുവയസ്സുകാരൻ അതേ വാനിടിച്ച് മരിച്ചു. സഹോദരനെ പരിക്കുക​ളോടെ ആശുപത്രിയിൽ പ്ര​വേശിപ്പിച്ചു.

പൊൻമന സമാധിനടയ്ക്ക് സമീപം മേലെ വീട്ടിൽ സതീഷ് കുമാർ, നന്ദിനി ദമ്പതികളുടെ മകൻ സൂര്യനാഥ്‌(6) ആണ് മരിച്ചത്. കുലശേഖരം എസ്.ആർ.കെ.ബി.വി സ്ക്കൂളിൽ ഒന്നാം ക്ലാസ്സ് വിദ്യാർഥിയാണ്. ഇതേ സ്കൂളിൽ പഠിക്കുന്ന സഹോദരൻ ശബരീഷി(9)നും അപകടത്തിൽ പരിക്കേറ്റു.

തിങ്കളാഴ്ച വൈകീട്ട് പതിവുപോലെ സ്കൂൾ വിട്ട് സ്വകാര്യ വാനിൽ വീട്ടിനടുത്ത് ഇറങ്ങി റോഡ് മുറിച്ച് കടക്കുകയായിരുന്നു. ഇവർ വന്ന വാൻ തിരിച്ച് പോകുന്നതിനിടെ കുട്ടികളെ ഇടിക്കുകയായിരുന്നു. വാൻ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുലശേഖരം പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു.

Tags