പാലക്കാട് സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് അപകടം; അധ്യാപകന് ദാരുണാന്ത്യം

akshy
akshy

പാലക്കാട്: ഒറ്റപ്പാലം ലക്കിടിയിൽ കൂട്ടുപാതയ്ക്ക് സമീപം സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് അധ്യാപകൻ മരിച്ചു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ലക്കിടി നെഹ്‌റു കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ അക്ഷയ് ആർ മേനോനാണ് മരിച്ചത്. അപകടത്തിൽ അക്ഷയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. പാലക്കാട് നിന്ന് ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടയിലാണ് അക്ഷയ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്.

Tags

News Hub