റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം;കോഴിക്കോട് യുവാവിന് ദാരുണാന്ത്യം
Dec 10, 2024, 19:15 IST
കോഴിക്കോട്: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. വടകര സ്വദേശി ആല്‍വിനാണ് മരിച്ചത്. കോഴിക്കോട് ബീച്ച് റോഡില്‍വെച്ചാണ് അപകടം. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു ആല്‍വിന്‍.
അതിനിടെ കൂട്ടത്തിലുള്ള കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആല്‍വിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
.jpg)

