മലയാളി മലേഷ്യയിൽ വാഹനാപകടത്തിൽ മരിച്ചു

google news
fjhgf


ക്വാലാലംപൂർ: മലയാളി മധ്യവയസ്‌കൻ മലേഷ്യയിൽ വാഹനാപകടത്തിൽ മരിച്ചു. തൃക്കരിപ്പൂർ ഉടുമ്പന്തല സ്വദേശി പൂവളപ്പിൽ സുബൈർ (49) ആണ് മരിച്ചത്.ജോഹോറിൽ വിമാനത്താവളത്തിൽ ബന്ധുവിനെ കൊണ്ടുവിടാൻ പോയി തിരിച്ചുവരുമ്പോൾ സഞ്ചരിച്ച വാഹനം മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാൾ പരിക്കുകളോടെ രക്ഷപെട്ടു. മാതാവ്: മറിയം. ഭാര്യ തൃക്കരിപ്പൂർ തങ്കയം സ്വദേശി ഹസീന. മക്കൾ: സുബൈദത്തുല് അസ്‌ലമിയ, മുഹമ്മദ് രിസാൻ, നഹല, നഫ്‌ല.മൃതദേഹം വെള്ളിയാഴ്ച മലേഷ്യയിൽ ഖബറടക്കും.
 

Tags