ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

sayyan
sayyan

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം കാവഞ്ചേരി സ്വദേശി അബൂബക്കർ സയ്യാൻ ആണ് മരിച്ചത്.  ബെംഗളൂരു വർത്തൂർ പൊലീസ് സ്റ്റേഷനു സമീപം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. സയ്യാൻ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു. തെറിച്ചുവീണ സയ്യാന്റെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങി. 

tRootC1469263">

സംഭവ സ്ഥലത്തുവെച്ചു തന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ഈയിടെയാണ് സയ്യാൻ ജോലിക്ക് കയറിയത്. 

Tags