കോഴിക്കോടുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ പയ്യന്നൂർ സ്വദേശിയായ യുവാവ് മരണമടഞ്ഞു
Jan 4, 2026, 23:28 IST
കണ്ണൂർ : പയ്യന്നൂർതായിനേരി സ്വദേശിയായ യുവാവ് കോഴിക്കോട് വെച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയ്ക്കിടെ വനിതാ ലീഗ് കണ്ണൂർജില്ലാ സെക്രട്ടറിയും പയ്യന്നൂർ മുൻ നഗരസഭാ കൗൺസിലറുമായ എം.കെ.ഷമീമയുടെ സഹോദരൻ എം.കെ. മുഹമ്മദ് റിയാസാ (44) ണ് മരണമടഞ്ഞത്.
മുഹമ്മദ് കുഞ്ഞിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: റംസീന ( ചേനോത്ത്, വെള്ളൂർ). മക്കൾ: മുഹമ്മദ് റാസി, ഫാത്തിമത്ത് റിസ. മറ്റു സഹോദരങ്ങൾ: ഷാനവാസ്, സാജിദ ഷമീം. ഖബറടക്കം ഞായറാഴ്ച്ചരാത്രി തായിനേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
tRootC1469263">.jpg)


