റിയാദില്‍ തീപ്പൊളളലേറ്റ് ഗുരുതരമായി പരുക്കേറ്റ് ചികിത്‌സയിലായിരുന്ന മുഴക്കുന്ന് സ്വദേശിയായ യുവാവ് മരിച്ചു

google news
A young man from Muzkunkun injured in a fire in Riyadh died

കണ്ണൂര്‍: റിയാദില്‍ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന  കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണമഞ്ഞു.  ഇരിട്ടി മുഴക്കുന്ന് മെഹ്ഫിലില്‍ ഫസല്‍ പൊയിലന്‍ (37) ആണ് മരിച്ചത്. ഇയാള്‍ റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുമ്പ് താമസസ്ഥലത്തെ അടുക്കളയില്‍നിന്ന് പാചകവാതക സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.

ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണമടഞ്ഞത്. കഴിഞ്ഞഅഞ്ചുവര്‍ഷത്തോളമായി റിയാദ് എക്‌സിറ്റ് ആറില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. പാചകത്തിനിടെ ജോലിയാവശ്യാര്‍ഥം പെട്ടെന്ന് വിളി വന്നപ്പോള്‍ പുറത്തുപോയതാണെന്നാണ് വിവരം.

Tags