മാണ്ഡ്യയിൽ ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു

A young man from Kannur died in a bike accident in Mandya

കണ്ണൂർ: ബംഗളൂരു-മൈസൂരു ഹൈവേയിൽ മാണ്ഡ്യയ്ക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ കണ്ണൂർ നഗരത്തിലെ തളാപ്പ് അഴിക്കോടൻ റോഡ് സ്വദേശി ഫസീൽ (21) എന്ന വിദ്യാർത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന ഇംറാൻ ( 20 ) എന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റതിനെ തുടർന്ന് മൈസൂരിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബംഗളൂരുവിൽ ഇൻ്റീരിയർ ഡിസൈനിംഗ് പഠിക്കുന്ന ഇരുവരും ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം..മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സമീപത്ത് നിർത്തിയിട്ടിരുന്ന ക്രെയിൻ റിക്കവറി വാനിൽ ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

ഇരുവരെയും പൊലിസും നാട്ടുകാരും ചേർന്ന് അപകടസ്ഥലത്ത് നിന്ന് മൈസൂരിലെ മണിപ്പാൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഫസീലിൻ്റെ ബന്ധുക്കൾ മൈസൂരിൽ എത്തിയിട്ടുണ്ട്.

Tags