കണ്ണൂർ കല്യാശ്ശേരി സ്വദേശി മൗറീഷ്യസ്സിൽ അപകടത്തിൽ മരിച്ചു
Dec 15, 2024, 11:25 IST
കണ്ണൂർ: കല്യാശ്ശേരി സ്വദേശി മൗറീഷ്യസ്സിൽ അപകടത്തിൽ മരിച്ചു. അഞ്ചാംപീടിക സ്വദേശി വിനയ് ചന്ദ്രൻ (35) ആണ് മൗറീഷ്യസ്സിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
അച്ഛൻ പി പി ചന്ദ്രൻ ( റിട്ട: ഇന്ത്യൻ ഓയിൽ കൊർപ്പൊറെഷൻ, ബാംഗളൂർ). അമ്മ ഒ എം ജയശ്രീ. സഹോദരൻ പരേതനായ വിനീത് ചന്ദ്രൻ. തിങ്കളാഴ്ച ഉച്ചക്ക് 11 മണി വരെ അഞ്ചാംപീടികയിലെ വീട്ടിൽ (പി ടി ഹൗസ് ) പൊതുദർശനവും തുടർന്ന് പാളിയത്ത്‌വളപ്പ് സമുദായ ശ്മശാനത്തിൽ സംസ്കാരവും നടക്കും.
.jpg)

